XtGem Forum catalog

HOMEKERALAINFOKerala disrtictGALLERYDownloadsOTHERSBLOG

KERALAinfo Android App click




വയലുകളും പറമ്പുകളും ചരൽ‌പ്രദേശങ്ങളുമുൾപ്പെടുന്ന പ്രദേശങ്ങളിൽ കാണപ്പെടുന്ന പക്ഷിയാണ് പനങ്കാക്ക (Indian Roller).ഇവയ്ക്കു ഏകദേശം മാടപ്രാവിന്റെ വലിപ്പമുണ്ട്. ഇവയുടെ ദേഹം തടിച്ചതും, തല വലിപ്പമുള്ളതും, വാൽ ചെറുതുമാണ്. പനങ്കാക്കയുടെ തല, കഴുത്ത്, ശരീരത്തിന്റെ മുകൾ‌ഭാഗം എന്നിവയ്ക്ക് തവിട്ട് നിറമാണ്. ചിറകുകളും ശരീരത്തിന്റെ അടിഭാഗവും ഇളം നീലനിറത്തിലാണ് കാണപ്പെടുന്നത്. പറക്കുന്ന സമയത്ത് ചിറകുകൾ കൂടുതൽ ഭംഗിയുള്ളതായി തോന്നും.
സാധാരണയഅയി ഈ പക്ഷികളെ തെങ്ങ്, പന, തുടങ്ങിയ വൃക്ഷങ്ങളുടെ മുകളിലായി കണ്ടു വരാറുണ്ട്. ടെലിഫോൺ കമ്പിത്തൂണുകൾ, വൈദ്യുതകമ്പികൾ, എന്നിവടങ്ങളിലും ഇവയെ കാണാം. പനങ്കാക്ക വളരെ ശ്രദ്ധയുള്ള പക്ഷിയാണ്. ഏതെങ്കിലും ഒരു ചെറിയ ജീവി ശ്രദ്ധയിൽ‌പ്പെട്ടാൽ മതി സാവധാനം താഴേക്ക് പറന്നു തുടങ്ങും. വലിയ ഇരയാണ് കിട്ടുന്നതെങ്കിൽ കല്ലിലോ മരത്തിലോ അടിച്ച് കൊന്നതിനു ശേഷമാണ് ഭക്ഷിക്കുക.
ഒപ്പം കർണ്ണാടക, ബിഹാർ, ഒറീസ്സ, ആന്ധ്രാപ്രദേശ്‌ എന്നിവടങളിലെ സംസ്ഥാനപക്ഷി കൂടിയാണ് പനങ്കാക്ക.



Views371
Best cpc cpm ppc ad network for publisher