വേങ്ങര‐കുറുക ശാഖാ സമ്മേളനത്തോടനുബന്ധിച്ച പൊതു സമ്മേളനം
വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. കെ കുഞ്ഞാലൻ കുട്ടി
സാഹിബ് ഉദ്ഘാടനം ചെയ്തു.
മുസ്ലിം സമുദായത്തിന്റെ ഐക്യം നഷ്ടപ്പെടുത്തുന്ന ഫാസിസ്റ്റ്
നയങ്ങളെ ശ്രദ്ധയോടെ വീക്ഷിച്ച് അതിനെതിരെ സമുദായം
ഒറ്റക്കെട്ടായി നിൽക്കണമെന്നും, ഐക്യത്തെ ഇല്ലായ്മ ചെയ്യുന്ന പ്രവർത്തനങ്ങൾ പ്രസ്ഥാനങ്ങളുടെയും, ജനങ്ങളുടേയും ഭാഗത്ത് നിന്ന്
ഉണ്ടാവരുതെന്നും അത് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും അദ്ധേഹം
ഓർമിപ്പിച്ചു.
എം എസ് എം സംസ്ഥാന സെക്രട്ടറി റിഹാസ് പുലാമന്തോൾ മതം‐
നവോത്ഥാനം‐ബഹുസ്വരത എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി.
ടി.വി അഹമ്മദ് സ്വാഗതം പറഞ്ഞു. കെ.ടി അബ്ദുൽ അസീസ് ഹാജി അദ്ധ്യക്ഷത വഹിച്ചു.
(creadit :Islahi Masjid-Vengara- Kuruka)