HOMEKERALAINFOKerala disrtictGALLERYDownloadsOTHERSBLOG

KERALAinfo Android App click




കാലം പോയ പോക്ക്‌!
വീട്ടിൽ ഫ്രിഡ്ജ്‌ വാങ്ങിയ ശേഷം നിത്യേന മൂന്നു തരം കറി കിട്ടുന്നു - ഇന്നുണ്ടാക്കിയത്‌, ഇന്നലെയുണ്ടാക്കിയത്‌, അതിനു മുൻപേയുണ്ടാക്കിയത്‌.
......
......
ജീവിച്ചു തീർന്ന കോഴിയും ജീവിക്കാൻ പോകേണ്ടിയിരുന്നമുട്ടയും ഒരേ പ്ലെയ്റ്റിൽ ചത്തു കിടക്കുന്നതാണു ബിരിയാണി.
......
......
ഒന്നു ആലോചിച്ചു നോക്കിയാൽ ഈ ആലോചിക്കുന്ന ശീലമാണു എല്ലാ പ്രശ്നങ്ങൾക്കുംകാരണമെന്നു തോന്നുന്നു.
…...
.......
ഭാരതത്തിലെ നദികൾക്കെല്ലാം സ്ത്രീകളുടെ പേരിട്ടിട്ട്‌, നദികളെ യോജിപ്പിക്കണമെന്നു പറഞ്ഞാൽ എങ്ങി നെ നടക്കാനാണു!
.......
.......
നമ്മൾ ജീവിതത്തിൽ എന്തെങ്കിലും ചെയ്യണം എന്നു ചിന്തിക്കുമ്പോഴെല്ലാം ദൈവം ഒരു കാമുകിയെയോ ഭാര്യയെയോ തന്നിട്ടു പറയും - ആദ്യം ഇതിനൊരു പോംവഴിയുണ്ടാക്ക്‌.
......
.......
അന്ന് മുത്തശ്ശൻ ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ മുത്തശ്ശി വെറ്റിലപാക്ക്‌ കൈയിൽ വെച്ചു കൊടുക്കുമായിരുന്നു. ഇന്നുഭക്ഷണം കഴിഞ്ഞയുടനെ അമ്മ അച്ഛന്റെ കൈയിൽ ഗുളികകൾ വെച്ചു കൊടുക്കുന്നു.
.......
.......
ദരിദ്രനും ധനികനും തമ്മിൽ ഒരു വ്യത്യാസം മാത്രം! - ഒരാൾ നായയെപ്പോലെ അലഞ്ഞു നടന്നാൽ അയാൾ ദരിദ്രൻ.
ഒരാൾ നായയെയും കൊണ്ടു അലയുകയാണെങ്കിൽ അയാൾ ധനികൻ.
......
.....
കടപ്പാട്.... ഉണ്ട്.... ആരോടാന്നറിയില്ല....
A shared post in whatsapp


Views196
Best cpc cpm ppc ad network for publisher

XtGem Forum catalog