Insane

HOMEKERALAINFOKerala disrtictGALLERYDownloadsOTHERSBLOG

KERALAinfo Android App click




cherupadi mala
കാഴ്ച്ചയുടെ നിറ വസന്തവുമായി ചെരുപ്പടിമല


ഹരിത ഭംഗി നിറഞ്ഞ കുന്നിൻ ചെരുവുകൾക്കുമപ്പുറത്ത് നോക്കെത്താ ദൂരത്തോളം പച്ചയുടുത്തൊരുങ്ങിയ ഗ്രാമങ്ങളും ഇടക്ക് അനന്തതയിലേക്ക് തലയുയർത്തി നിൽക്കുന്ന കുന്നിൻപുറങ്ങളും സമതലങ്ങൾക്ക് മീതെ പറന്നു നടക്കുന്ന വെള്ളിമേഘ കൂട്ടങ്ങളും അരുണ കിരണങ്ങളിൽ തട്ടി തിളങ്ങുന്ന ചാലിയാറിൻറെ ചാരുതയും അതുക്കും മീതെ ഇടയ്ക്കുവന്നു വാരിപുണരുന്ന കോടമഞ്ഞിൻ ശാലീനതയും ഊട്ടിയുടെ ദൃശ്യ ചാരുതയും എല്ലാത്തിന്നുമപ്പുറത്ത് കോഴിക്കോട് വിമാനത്താവളത്തിലിറങ്ങുന്ന ആകാശവാഹിനിയുടെ മനോഹര കാഴ്ചയും ....ഇത് മനോഹാരിത വിളിച്ചോതുന്ന ചെരുപ്പടി മലയുടെ മാത്രം പ്രത്യേക കാഴ്ചകൾ
ഓരോ സഞ്ചാരിയേയും പ്രകൃതിയെ കൂടുതൽ പ്രണയിക്കാൻ സജ്ജരാക്കികൊണ്ട് ഈ കാഴ്ചകളുമായി ചെരുപ്പടിമല മലപ്പുറം ടൌണിൽ നിന്നും ഒരു വിളിപ്പാടകലെ ..
വഴി :- മലപ്പുറം / കോഴിക്കോട് റൂട്ടിൽ മലപ്പുറത്ത് നിന്നും അറവങ്കര / അരിമ്പ്ര റോഡിൽ 3 km സഞ്ചരിച്ചാൽ മിനി ഊട്ടി യുടെ മാസ്മരിക കാഴ്ചകളുമായി ചെരുപ്പടിമല നമ്മേ സ്വാഗതം ചെയ്യും കഴിയുന്നതും വൈകിട്ട് 3 മണി മുതൽ അസ്തമയം വരെയുള്ള സമയം ഇവിടെ ചിലവഴിക്കാൻ ശ്രമിക്കുക വേറൊരു വഴി മലപ്പുറം വേങ്ങര റോഡിൽ പൂളാപ്പീസ് / അരിമ്പ്ര റോഡിൽ 6 km

Views238
Best cpc cpm ppc ad network for publisher